വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമര പ്രഖ്യാപന വാഹന പ്രചരണ ജാഥ സമാപിച്ചു

മട്ടന്നൂർ:വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ, ഇരിട്ടി, പേരാവൂർ,കേളകം മേഖലകൾനടത്തുന്ന സമര പ്രഖ്യാപന വാഹന പ്രചരണ ജാഥ മട്ടന്നൂരിൽ സമാപിച്ചു.ജില്ല വൈസ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മട്ടന്നൂർ യൂണിറ്റ് പ്രസിഡന്റ് സക്കറിയ ഹാജി അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ എ.സുധാകരൻ, വൈസ് ക്യാപ്റ്റൻ സി.കെ.സതീശൻ, മുസ്തഫ ദാവാരി, പി.കെ.സനീഷ്, മനോജ് താഴെപുരയിൽ, പി. മൂസ ഹാജി, പി.കെ.കെ.സുധേഷ് എന്നിവർ സംസാരിച്ചു.