മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി മരിക്കാൻ ശ്രമിക്കുന്നത് ചാവേർ സംഘമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി ഇവർ മരിക്കാൻ ശ്രമിക്കുകയാണെന്നും ഇവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പ്രതിരോധ യാത്രയിൽ നിന്ന് ആരും വിട്ട് നിന്നിട്ടില്ലെന്നും, ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കണ്ണൂരിൽ ആര്‍എസ്എസ് – സിപിഎം ചര്‍ച്ചയില്‍ രഹസ്യമില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.
സംഘര്‍ഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ അദ്ദേഹം, ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചയില്‍ പ്രതിപക്ഷത്തിന് നേരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ച ഡൽഹിയിൽ എവിടെയോ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ജാഥ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി കോൺഗ്രസിനോട് ചോദിച്ചത് പ്രസക്തമായ കാര്യമാണ്. ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് കൂട്ടുകെട്ട് ഞങ്ങൾ തുറന്ന് കാട്ടും. കുറുക്കൻ കോഴിയുടെ അടുത്ത് പോയി ചർച്ച നടത്തുന്ന സ്ഥിതിയാണിതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.