കോഴിക്കോട് ഒന്‍പതാംക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് കേസില്‍ പത്തു പേരെ പ്രതിചേര്‍ത്ത് പോലീസ്

കോഴിക്കോട് ഒന്‍പതാംക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് കേസില്‍ 10 പേരെ പ്രതിചേര്‍ത്ത് പൊലീസ്.പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളാണ് പ്രതികള്‍. പ്രതികള്‍ നിരീക്ഷണത്തിലാണെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. മൂന്നുവര്‍ഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെണ്‍കുട്ടി. ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ കൈയില്‍ ബ്ലൈഡ് കൊണ്ട് വരഞ്ഞിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാതാവ് കാര്യങ്ങള്‍ തിരക്കുന്നത്. അപ്പോഴാണ് ലഹരി ഉപയോഗത്തിന്റെയും കടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്താവുന്നത്.