പീഡനക്കേസിൽ പിടിയിലായത് യുവവൈദികൻ, യുവതിയെ വിളിച്ചുവരുത്തിയത് ആത്മീയകാര്യങ്ങൾ പങ്കിടാൻ

Share our post

കൊച്ചി: ആത്മീയകാര്യങ്ങൾ പങ്കിടാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയായ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസിൽ കൊല്ലം സ്വദേശിയായ വൈദികൻ അറസ്‌റ്റിൽ.

കൊല്ലം ആദിച്ചനെല്ലൂർ കൈതക്കുഴിഭാഗം പനവിള പുത്തൻവീട്ടിൽ സജി തോമസിനെയാണ് (43) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ശാരീരികബന്ധത്തിന് വീണ്ടും നിർബന്ധിച്ചപ്പോൾ വഴങ്ങാതിരുന്ന പരാതിക്കാരിയെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ ഹോട്ടലുകളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നോർത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!