വിദ്യാഭ്യാസ മികവിനുള്ള ക്യാഷ് അവാർഡ് വിതരണം
        കണ്ണൂർ: ജില്ലയിലെ സഹകരണസംഘം ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ മികവിനുള്ള സംസ്ഥാന കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ക്യാഷ് അവാർഡ് വിതരണം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്തു.
ബോർഡ് വൈസ് ചെയർമാൻ ആർ സനൽകുമാർ അധ്യക്ഷനായി. ജീവനക്കാരെ കുടിശ്ശിക വിഹിതം ഒഴിവാക്കി വെൽഫെയർ ബോർഡിൽ അംഗങ്ങളാക്കുന്നതിനുള്ള മെമ്പർഷിപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിച്ചു.
എം.വി ജയരാജൻ മുഖ്യാതിഥിയായി. ബോർഡ് അംഗം സി പ്രഭാകരൻ, റെയ്ഡ്‌കോ ചെയർമാൻ എം .സുരേന്ദ്രൻ, കേരള ദിനേശ് ചെയർമാൻ എം .കെ ദിനേശ് ബാബു, സഹകരണ സംഘം ജോ. രജിസ്ട്രാർ വി രാമകൃഷ്ണൻ, കണ്ണൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി മുകുന്ദൻ, കെ സുജയ, എം .രാജു, എം .അനിൽകുമാർ, അഡീഷണൽ രജിസ്ട്രാർ അനിതാ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
