ബാലസംഘം കണ്ണൂർ ജില്ലാ കൺവെൻഷൻ

കണ്ണൂർ: ബാലസംഘം ജില്ലാ കൺവൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡൻറ് കെ ജിഷ്ണു അധ്യക്ഷനായി.
ജില്ലാ കൺവീനർ പി .സുമേശൻ, പി .വി ഗോപിനാഥ്, പി .പി അനുവിന്ദ്, ജോയിന്റ് കൺവീനർമാരായ ടി സതീഷ് കുമാർ, പി .കെ ഷീല എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഫിദ പ്രദീപ് സ്വാഗതവും വിഷ്ണു ജയൻ നന്ദിയും പറഞ്ഞു.
മാർച്ചിൽ വില്ലേജ് കൺവൻഷനും ഏപ്രിൽ മാസം വില്ലേജ് കേന്ദ്രങ്ങളിൽ ബാലോത്സവങ്ങളും വേനൽത്തുമ്പികളും സംഘടിപ്പിക്കും.