ചുമട്ടുതൊഴിലാളി കൂട്ടായ്‌മയിൽ സ്‌നേഹവീട്

ഇരിട്ടി: ചുമട്ടുതൊഴിലാളികളുടെ കൂട്ടായ്‌മയിൽ നിർധന കുടുംബത്തിന് നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ മന്ത്രി റോഷി അഗസ്‌റ്റിൻ കൈമാറി. എടൂരിൽ ഒറ്റമുറി വാടകവീട്ടിൽ കഴിയുന്ന ബിരുദ വിദ്യാർഥിനി അടക്കമുള്ള കുടുംബത്തിനാണ് എടൂരിലെ സിഐടിയു,
ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളികൾ വീട് നിർമിച്ച് നൽകിയത്. അഞ്ച് മാസംകൊണ്ടാണ് ഒമ്പത് ലക്ഷം രൂപ ചെലവിൽ വീട് നിർമിച്ചത്. ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായി.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ .പി രാജേഷ്, ഫാ. തോമസ് വടക്കേമുറിയിൽ, പി .വി ജോസഫ് പാരിക്കാപ്പള്ളി, വിപിൻ തോമസ്, സിറിയക് പാറയ്ക്കൽ, ബിജു കുറ്റിക്കാട്ടിൽ, ജോയി ചെറുവേലി, പി .വി ബാബു എന്നിവർ സംസാരിച്ചു.