ദമ്പതിമാരുടെ കാര്‍ തടഞ്ഞു, ഭാര്യയെ ഇറക്കിവിട്ട് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയില്‍

കാക്കനാട്(കൊച്ചി): ദമ്പതിമാരുടെ കാര്‍ തടഞ്ഞ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍.
അടൂര്‍ താഴെ പാലക്കോട്ട് വീട്ടില്‍ അശ്വന്‍ പിള്ള (23) യെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്. നേരത്തേ കേസില്‍ പ്രധാന പ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചെങ്ങന്നൂര്‍ സ്വദേശി ലിബിന്‍ വര്‍ഗീസിനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ മാസമാണ് സംഭവം. ലിബിനും ഭാര്യയും കാറില്‍ വരുമ്പോള്‍ ഇന്‍ഫോപാര്‍ക്കിനു സമീപം കിന്‍ഫ്ര കവാടത്തിനടുത്ത് എത്തിയപ്പോള്‍ പിന്നാലെ കാറിലെത്തിയ സംഘം ലിബിന്റെ വാഹനത്തിന് വട്ടംെവച്ചു. ഭാര്യയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടശേഷം യുവാവിനെ തട്ടിക്കൊണ്ടുപോയി.
പിന്നീട് ലിബിന്റെ സഹോദരനെയും അച്ഛനെയും വിളിച്ച് മോചനദ്രവ്യമായി അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.