പുരളിമല ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനത്തേക്ക് ശക്തി പഞ്ചാക്ഷരി നാമജപ ഘോഷയാത്ര ശനിയാഴ്ച

പേരാവൂർ: പുരളിമല ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനത്ത് ശക്തി പഞ്ചാക്ഷരി യജ്ഞ പരിക്രമണം ശിവരാത്രി ദിനത്തിൽ നടക്കും.രാവിലെ ഏഴിന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം.തുടർന്ന്,തെരു ഗണപതി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന പഞ്ചാക്ഷരി നാമജപ ഘോഷയാത്ര വൈരീഘാതക ക്ഷേത്രത്തെ വലം വെച്ച് ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനത്ത് പ്രവേശിക്കും.
ശിവലിംഗ അഭിഷേക ശേഷം നടക്കുന്ന ആധ്യാത്മിക സദസിൽ സ്വാമി അമൃതകൃപാനന്ദപുരി,വത്സൻ തില്ലങ്കേരി,ഹരികൃഷ്ണൻ നമ്പൂതിരി,രാജേഷ് തന്ത്രി എന്നിവർ സംസാരിക്കും.ദേവസ്ഥാനത്തെ പുനരുദ്ധാരണ പ്രവർത്തികളുടെ ആലോചനാ യോഗവും ചേരും.
പത്രസമ്മേളനത്തിൽ ആഘോഷക്കമ്മിറ്റി ഭാരവാഹികളായ ദേവദാസൻ തോട്ടത്തിൽ,പ്രകാശൻ ധനശ്രീ,അഖിൽ കരുൺ,സി.സതീഷ് നമ്പൂതിരി എന്നിവർ സംബന്ധിച്ചു.