‌കാലാവസ്ഥാ കേന്ദ്രം ഉദ്ഘാടനം നാളെ

Share our post

കരിയാട് : നമ്പ്യാഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കാലാവസ്ഥാ കേന്ദ്രം നാളെ 12ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പും അന്തരീക്ഷത്തിലെ മാറ്റങ്ങളും രേഖപ്പെടുത്താനും കാലാവസ്ഥ ഡേറ്റ തയാറാക്കാനും കഴിയും.

സ്കൂളിനു സമീപത്തെ കുന്നിൻ ചരിവിലാണു കേന്ദ്രം പണിതത്. മഴമാപിനി, അന്തരീക്ഷ താപനില നില അറിയുന്നതിനു തെർമോ മീറ്റർ, അന്തരീക്ഷ ആർദ്രത അളക്കുന്നതിനു വൈറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോ മീറ്റർ, കാറ്റിന്റെ ദിശ അറിയാൻ വിൻഡ് വെയ്ൻ, കാറ്റിന്റെ വേഗം അറിയാൻ കപ്പ് കൗണ്ടർ‍‌ അനിമോ മീറ്റർ തുടങ്ങിയ ശാസ്ത്രീയ ഉപകരണങ്ങളാണ് കേന്ദ്രത്തിലുള്ളത്.

അനുഹർഷ്, അനശ്വര, കെ.എ.അഭിനവ്, കെ.ഹാഷ്, കെ.സാനിയ, ശ്യാം കൃഷ്ണ എന്നീ പ്ലസ്ടു വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പ്രവർത്തനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!