സ്‌കൂൾ വാഹനങ്ങളിൽ പരിശോധന: 49 നിയമ ലംഘനങ്ങൾ

Share our post

കണ്ണൂർ: സ്‌കൂൾ വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പ്‌ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. എൻഫോഴ്‌സ്‌മെന്റ്‌ ആർ.ടി.ഒ .എ .സി ഷീബയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ 49 വാഹനങ്ങളിലാണ്‌ നിയമലംഘനങ്ങൾ കണ്ടെത്തിയത്‌. പ്രഥമശുശ്രൂഷാ കിറ്റില്ലാത്ത 12 വാഹനങ്ങളാണ്‌ പിടിയിലായത്‌.

16 വാഹനങ്ങളിൽ ഡ്രൈവർമാർ ട്രാൻസ്‌പോർട്ട്‌ വാഹനങ്ങൾക്ക്‌ നിർദേശിച്ച യൂണിഫോം ധരിച്ചിട്ടില്ലെന്ന്‌ കണ്ടെത്തി. 11 വാഹനങ്ങളിൽ അഗ്നിശമന സൗകര്യങ്ങൾ ഇല്ലെന്നും കണ്ടെത്തി.

റോഡ്‌ സുരക്ഷിതത്വം പാലിക്കാത്തതിന്‌ ഒരാൾക്കും പിഴയിട്ടു. 17 വരെയാണ്‌ പരിശോധന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!