അപ്രന്റിസ്ഷിപ്പ് മേള: 115 ഒഴിവുകളിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തു

Share our post

കണ്ണൂർ :ആർ .ഐ സെന്ററിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് തോട്ടട ഗവ. വനിത ഐ .ടി. ഐയിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിച്ചു. 260 ഉദ്യോഗാർഥികളും 15 സ്ഥാപനങ്ങളും പങ്കെടുത്ത മേളയിൽ 115 ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്തു.

വ്യാവസായിക പരിശീലന വകുപ്പ് ഉത്തരമേഖല ട്രെയ്‌നിംഗ് ഇൻസ്പെക്ടർ പി വാസുദേവൻ മേള ഉദ്ഘാടനം ചെയ്തു. വനിതാ ഐ .ടി .ഐ പ്രിൻസിപ്പൽ പി സനിൽ കുമാർ അധ്യക്ഷത വഹിച്ചു. സ്വെഡിനോക്സ് മാനുഫാക്ചേഴ്സ് കമ്പനി ലിമിറ്റഡ് എംഡി പി കെ സെൽവരാജ്, കേരള ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് ഫിനാൻസ് മാനേജർ കെ വി ശറഫുദ്ദീൻ, വിസ്മയ പാർക്ക് മാനേജർ പി ശങ്കരനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ ഐ.ടി.ഐ പ്രിൻസിപ്പൽ ടി .മനോജ് കുമാർ അപ്രൻറിസ് കോൺട്രാക്ട് വിതരണം ചെയ്തു. മേളയോടനുബന്ധിച്ച് വനിത ഐ .ടി .ഐ വിദ്യാർഥിനികൾക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ജിനു ജോൺ വനിത സംരംഭകത്വ സെമിനാർ നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!