പുല്‍വാമ ആക്രമണത്തിന് ഇന്ന് നാല് വയസ്

പുല്‍വാമ ആക്രമണത്തിന് ഇന്ന് നാല് വര്‍ഷം. 40 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ പുല്‍വാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ ഇന്ത്യ തിരിച്ചടി നല്‍കി. നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ഓര്‍മ പുതുക്കുകയാണ് രാജ്യം.
ഒരോ ഭാരതീയന്റെയുള്ളിലും നോവാകുന്ന ഓര്‍മ്മകളാണ് പുല്‍വാമ ബാക്കിയാക്കിയത്. മുംബെയ് ഭീകരാക്രമണത്തിന് ശേഷം രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ആക്രമണമായിരുന്നു പുല്‍വാമ. പുല്‍വാമ ജില്ലയിലെ ഗോരിപുരയില്‍ സി ആര്‍ പി .എഫ് ജവാന്മാര്‍ സഞ്ചരിച്ച ബസിലേക്ക് സ്‌ഫോടക വസ്തു നിറച്ച വാന്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് 40 ജവാന്മാരെയാണ്.ഇരുപത് വയസുകാരനായ ആദില്‍ അഹമ്മദ് ദര്‍ ആണ് പുല്‍വാമയില്‍ ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. സൂത്രധാരനടക്കം എന്‍ .ഐ .എ കുറ്റപത്രത്തിലുള്ള ആരും ഇന്ന് ജീവിച്ചിരിപ്പില്ല.
ഭീകരസംഘടനയായ ജയ്‌ഷേ മുഹമ്മദ് ആയിരുന്നു ആക്രമണത്തിന് പിന്നില്‍. പന്ത്രണ്ട് ദിവസത്തിന് ശേഷം ഇന്ത്യന്‍ കരുത്തിന്റെ പ്രതീകമായ വ്യോമസേന നിയന്ത്രണരേഖ മറികടന്ന് ബാലക്കോട്ടില്‍ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തെറിഞ്ഞ് പുല്‍വാമയ്ക്ക് മറുപടി നല്‍കി.