Breaking News
തൊണ്ട നനയ്ക്കാൻ പോലും വെള്ളമില്ല; പരിയാരത്ത് രോഗികൾ ദുരിതത്തിൽ

പരിയാരം: പരിയാരത്തെ ജലവിതരണം നിലച്ചതോടെ പ്രതിസന്ധിയിലായതു നൂറുകണക്കിനു രോഗികളും കൂട്ടിരിപ്പുകാരും. വെള്ളം കിട്ടാതായതോടെ ആശുപത്രി കന്റീനിൽ നിന്നു രോഗികൾക്കുള്ള ചൂടുവെള്ള വിതരണവും നിലച്ചു. ഗുളിക കഴിക്കാനുള്ള വെള്ളത്തിനു പോലും രോഗികളും കൂട്ടിരിപ്പുകാരും കഷ്ടപ്പെട്ടു. ഭക്ഷണം കഴിച്ചാൽ കൈകഴുകാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമായി കുപ്പിവെള്ളം വിലകൊടുത്തുവാങ്ങുകയാണു പലരും.
പ്രതിഷേധിച്ച് രോഗികൾ
മെഡിക്കൽ കോളജിലെ ജലവിതരണം പൂർണമായി നിലച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധവുമായി രംഗത്തു വന്നു. തുടർന്ന് ആശുപത്രി അധികൃതർ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്ന് ടാങ്കറിൽ വെള്ളമെത്തിച്ചെങ്കിലും ആവശ്യമായ വെള്ളത്തിന്റെ 25 ശതമാനം പോലും എത്തിക്കാനായില്ല. രോഗികളുടെ കൂട്ടിരിപ്പുകാർ താഴെയെത്തി ബക്കറ്റിൽ വെള്ളം കൊണ്ടുപോയാണ് ആവശ്യങ്ങൾ നിറവേറ്റിയത്. മുകൾ നിലകളിലുള്ളവരാണ് കൂടുതൽ ബുദ്ധിമുട്ടിയത്.
ശസ്ത്രക്രിയയടക്കം പകുതിയാക്കി
ജലക്ഷാമം രൂക്ഷമായതോടെ ആശുപത്രിയുടെ പ്രവർത്തനവും അധികൃതർ ഭാഗികമാക്കി. ശസ്ത്രക്രിയകൾ പകുതി മാത്രമാണു നടത്തിയത്. ഡയാലിസിസ് യൂണിറ്റിന്റെയും ലാബിന്റെയും പ്രവർത്തനം ഏറ്റവും അത്യാവശ്യക്കാർക്കു മാത്രമായി ചുരുക്കി.പ്രതിസന്ധിമൂൻകൂട്ടി കണ്ടില്ലദേശീയപാത നവീകരിക്കുന്നതിന്റെ ഭാഗമായി
പാതയോരത്തെ ആശുപത്രിയിലേക്കുള്ള ജല വിതരണ പൈപ്‌ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി 2 ദിവസം മുൻപ് തുടങ്ങിയിരുന്നു. ഒരു ദിവസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നു കരുതിയ കോളജ് അധികൃതർ വാട്ടർടാങ്കിൽ ഒരു ദിവസത്തേക്ക് ആവശ്യമായ വെള്ളം ശേഖരിക്കുകയും ചെയ്തു.
എന്നാൽ പൈപ്‌ലൈൻ മാറ്റിസ്ഥാപിച്ചതിനു ശേഷം ജലവിതരണം തുടങ്ങിയപ്പോൾ പൈപ്പ് പൊട്ടിയതോടെ വീണ്ടും പമ്പിങ് നിർത്തിവയ്ക്കേണ്ടിവന്നു. ഈ സാഹചര്യം മുൻകൂട്ടിക്കണ്ട് കരുതൽ നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമായത്.കഴിഞ്ഞ ദിവസം രാത്രി പൈപ്പ് പൊട്ടിയതോടെ ഇന്നലെ രാവിലെ മുതൽ വെള്ളം കിട്ടാനില്ലാത്ത അവസ്ഥയായി.
ജലക്ഷാമത്തിന് ശാശ്വത പരിഹാരമില്ല
കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും മെഡിക്കൽ കോളജിലെ ജലക്ഷാമത്തിനു ശാശ്വത പരിഹാരമില്ല. പലപ്പോഴും ആവശ്യത്തിനു വെള്ളം കിട്ടാത്തതിനാൽ ദുരിതമനുഭവിക്കുകയാണ് രോഗികൾ. മെഡിക്കൽ കോളജ്, ആശുപത്രി, നഴ്സിങ് കോളജ്, പാരാമെഡിക്കൽ കോളജ്, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, വിദ്യാർഥി ഹോസ്റ്റലുകൾ എന്നിവ മെഡിക്കൽ കോളജ് ക്യാംപസിലുണ്ട്.
ജല വിതരണത്തിലെ ഒരു പൈപ്പ് പൊട്ടിയാലും ആശുപത്രിയിലേക്കുള്ള ജലവിതരണം പൂർണമായി നിലയ്ക്കുമെന്നതാണു നിലവിലെ സ്ഥിതി. ബദൽ സംവിധാനമൊരുക്കാത്തതാണു പ്രശ്നത്തിനു കാരണം.മെഡിക്കൽ കോളജ് ക്യാംപസിലെ വിവിധ സ്ഥാപനങ്ങളിലേക്കു വെള്ളമെത്തിക്കുന്നത് ചന്തപ്പുര വണ്ണാത്തിപ്പുഴയിൽ നിന്നാണ്.
പുഴയുടെ അരികിലായി വലിയ കിണറും പമ്പ്ഹൗസും വർഷങ്ങൾക്കു മുൻപേ സ്ഥാപിച്ചിരുന്നു. ചന്തപ്പുര–പിലാത്തറ വഴി ദേശീയപാതയുടെ സമീപം പെപ്പ് സ്ഥാപിച്ചാണു വെള്ളമെത്തിക്കുന്നത്. കാലപ്പഴക്കമുള്ള പൈപ്പ് മാറ്റിസ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ദിവസവും 22 മണിക്കൂർ വീതം മെഡിക്കൽ കോളജിന് ആവശ്യമായ വെള്ളം പമ്പു ചെയ്തിരുന്ന കിണർ നഷ്ടമായതും ജലക്ഷാമം രൂക്ഷമാകാൻ കാരണമായി. ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി എമ്പേറ്റിൽ സ്ഥാപിച്ച മെഡിക്കൽ കോളജിന്റെ കിണറും പമ്പ്ഹൗസുമാണ് ദേശീയപാതാ വികസനത്തിൽ നഷ്ടമായത്.
മെഡിക്കൽ കോളജിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിനായി നിർമിച്ച കൂറ്റൻ ജലസംഭരണി ഉപയോഗിക്കാതെ നശിക്കുകയും ചെയ്തു. ഒരേക്കർ സ്ഥലത്തുള്ള സംഭരണിയിൽ ഒരു കോടി ലീറ്റർ മഴവെള്ളം സംഭരിക്കാൻ സാധിക്കുന്നതായിരുന്നു. എന്നാൽ 60 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച സംഭരണി ഉപയോഗപ്രദമാക്കാതെ നശിച്ചു. ഇപ്പോൾ കൊതുകു വളർത്തൽ കേന്ദ്രമായി സംഭരണി മാറിയിട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിലെയും മറ്റു സ്ഥാപനങ്ങളിലെയും ജലക്ഷാമത്തിനു ശാശ്വത പരിഹരിക്കാനായി അധികൃതർ ജലസേചന വകുപ്പിൽ 37 ലക്ഷം രൂപ അടച്ചിട്ടുണ്ട്. പൈപ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കിയും മെഡിക്കൽ കോളജിന് അടുത്തുള്ള അലക്യം തോടിനു സമീപം പുതിയ കിണറും പമ്പ്ഹൗസും നിർമിച്ചും ജലസംഭരണി പ്രയോജനപ്പെടുത്തിയുമാണ് ജലക്ഷാമം പരിഹരിക്കേണ്ടത്.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്