പേരാവൂർ ഫെസ്റ്റ് സമാപനം ഇന്ന്;രാത്രി എട്ടിന് വീണ്ടും ഡി.ജെ.നൈറ്റ്

പേരാവൂർ: കഴിഞ്ഞ പത്ത് ദിവസങ്ങളായി പേരാവൂരിൽ ദിശ ആർട്‌സ് ആൻഡ് ഐഡിയാസ് നടത്തുന്ന പേരാവൂർ ഫെസ്റ്റ് ഇന്ന് സമാപിക്കും.സമാപനം ഗംഭീരമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി എട്ട് മണിക്ക്( കരോക്കെ മെഗാ ഫൈനലിനു ശേഷം) ഡി.ജെ.നൈറ്റ് ഉണ്ടാവും.
ഞായറാഴ്ചയും ഡി.ജെ.നൈറ്റ് സംഘടിപ്പിച്ചിരുന്നു.പ്രേക്ഷകരുടെ അഭ്യർഥനയെത്തുടർന്നാണ് ഇന്ന് വീണ്ടും ഡി.ജെ. നൈറ്റ് നടത്താൻ സംഘാടകർ തീരുമാനിച്ചത്.സമാപന ദിനമായ ഇന്ന്ദിശ ബെസ്റ്റ് കരോക്കെ സിംഗർ അവാർഡ് ദാന ചടങ്ങിൽ ചലചിത്ര പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ പങ്കെടുക്കും.