അഡ്വ.ജാഫർ നല്ലൂർ ; സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയിലേക്ക്

കാക്കയങ്ങാട്: സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗമായി അഡ്വ.ജാഫർ നല്ലൂരിനെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.വി.ജയരാജൻ,പി.ജയരാജൻ,ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന പേരാവൂർ ഏരിയാക്കമ്മിറ്റിയാണ് ജാഫറിനെ തിരഞ്ഞെടുത്തത്.
മുഴക്കുന്ന് ലോക്കൽ കമ്മിറ്റിയംഗമായ ജാഫർ ,മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂർ വാർഡംഗമാണ്.പേരാവൂർ ഏരിയാക്കമ്മറ്റിയിൽ ആദ്യമായാണ് മുസ്ലിം ന്യൂനപക്ഷത്തിൽ നിന്നും ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നത്.