ജപ്തി ഭീഷണി; പാലക്കാട് മധ്യവയസ്കൻ ജീവനൊടുക്കി

പാലക്കാട്: ജപ്തി ഭീഷണിയെ തുടര്‍ന്ന് പാലക്കാട് മധ്യവയസ്കൻ ജീവനൊടുക്കി. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതിൽ മനംനൊന്ത് വീടിനകത്ത് തൂങ്ങിമരിച്ചത്.
മരുമകന്റെ ബിസിനസ് ആവശ്യത്തിനാണ് അയ്യൂബ് സ്വകാര്യ ബാങ്കിൽ നിന്ന് വൻതുക ലോൺ എടുത്തത്. 1 കോടി 38 ലക്ഷം രൂപയാണ് തിരിച്ചടയ്ക്കേണ്ടി ഇരുന്നത്.