കർഷക രക്ഷാ യാത്ര;വടക്കൻ മേഖലാ ജാഥക്ക് സ്വീകരണവും ജില്ലാ സമാപനവും

പേരാവൂർ: കർഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിയുള്ള അഖിലേന്ത്യാ കിസാൻസഭ കർഷക രക്ഷായാത്രയുടെ വടക്കൻ മേഖലാ ജാഥക്ക്പേരാവൂരിൽ സ്വീകരണം നൽകി.
ജാഥയുടെ ജില്ലാ സമാപന പൊതുയോഗത്തിൽ ജാഥാ ലീഡറും കിസാൻസഭ സംസ്ഥാന പ്രസിഡന്റുമായ ജെ. വേണുഗോപാലൻ നായർ മുഖ്യപ്രഭാഷണം നടത്തി.
സി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.എ.പ്രദീപൻ, ബങ്കളം കുഞ്ഞികൃഷ്ണൻ,സി.പി.ഷൈജൻ, കെ.പി .കുഞ്ഞികൃഷ്ണൻ,പായം ബാബുരാജ്, അഡ്വ.വി. ഷാജി,വി. ഗീത ,മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ,ഷാജി പൊട്ടയിൽ എന്നിവർ സംസാരിച്ചു.