കണ്ടൽ വനത്തിന് മുകളിൽ നടക്കാം

കാസർകോട്: കേരളത്തിലെ ഉൾനാടൻ ടൂറിസം ലോകശ്രദ്ധയാകർഷിക്കുമ്പോൾ കാസർകോട്ട് ഒരുങ്ങുന്നത് കണ്ടൽ കാടുകളുടെ ടൂറിസത്തിനാണ്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് കണ്ടൽ ടൂറിസം പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്.
കാസർകോട് നഗരത്തോട് തൊട്ട് 21 ഹെക്ടർ കണ്ടൽ സമൃദ്ധമാണ്.വനംവകുപ്പിന്റെ റിസർവ് ഫോറസ്റ്റ് ഏരിയയാണ് ഈ 21 ഹെക്ടർ. പുഴയും കടലും തോടും അതിരുകളിടുന്ന തളങ്കര മുതൽ പള്ളം വരെയുള്ള ഭാഗത്താണ് ഇതു വ്യാപിച്ചിരിക്കുന്നത്.കേന്ദ്ര സർക്കാർ ഒന്നാംഘട്ടമായി 81 ലക്ഷം രൂപയാണ് അനുവദിച്ചത്.
പൊലീസ് ഹൗസിംഗ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല.സംസ്ഥാന സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും കൂടുതൽ ഫണ്ട് കിട്ടിയാൽ പദ്ധതി വികസിപ്പിക്കാം.കണ്ടലിന് മുകളിലൂടെ നടക്കാൻ മരപ്പാലംഫ്ളോട്ടിംഗ് ബോട്ട് ജെട്ടിഇരിപ്പിടങ്ങൾ, കിയോസ്ക്കുകൾകോഫി ഹൗസ്, ശൗചാലയങ്ങൾകണ്ടൽ കുറഞ്ഞുനാല്പത് വർഷം മുമ്പ് വരെ 700ചതുരശ്ര കിലോമീറ്ററിൽ കണ്ടലുകളുണ്ടായിരുന്ന കേരളത്തിൽ ഇപ്പോഴുള്ളത് 17 ച.കി.മീറ്ററിൽ താഴെ മാത്രം.
കണ്ടൽവനത്തിന്റെ 70 ശതമാനത്തിലേറെ സ്വകാര്യ ഉടമസ്ഥതയിലാണ്. വനംപരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് കണ്ടൽക്കാടുകൾ പിഴുതുമാറ്റുന്നത്.കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടാൽ വനങ്ങളുള്ളത് കണ്ണൂർ ജില്ലയിലാണ്.
അമൂല്യമായ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്താണ് കണ്ടൽ വനങ്ങളെ സംരക്ഷിച്ച് ടൂറിസവുമായി ബന്ധപ്പെടുത്തുന്നത്. വനവിഭവങ്ങളും പരിചയപ്പെടുത്തും. പദ്ധതി വികസിപ്പിക്കാനും ആഗ്രഹിക്കുന്നുണ്ട്.-പി.ബിജുഡി.എഫ്.ഒ, കാസർകോട്