Breaking News
1000 പേര്‍ക്ക് 466 വാഹനങ്ങള്‍; കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വമ്പന്‍ കുതിപ്പ്

കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുതിപ്പുതുടരുന്നു. ആയിരംപേര്‍ക്ക് 466 വാഹനങ്ങള്‍. ഫെബ്രുവരി അഞ്ചിന് നിയമസഭയില്‍വെച്ച സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. 2013-ല്‍ 80,48,673 വാഹനങ്ങളായിരുന്നു കേരളത്തില്‍. 2022-ല്‍ ഇത് 1,55,65,149 ആയി. വര്‍ധന 93 ശതമാനം.
റോഡ് പഴയ റോഡുതന്നെ
വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്റെ നീളത്തില്‍ അത്രമാറ്റമുണ്ടായിട്ടില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011-ല്‍ 23,241 കിലോമീറ്റര്‍ റോഡുണ്ടായിരുന്നു. 2022-ല്‍ 29,522.15 കിലോമീറ്ററായി. 30 ശതമാനത്തോളം വര്‍ധന. കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്രകിലോമീറ്ററിന് 548 കിലോമീറ്ററാണ്. ദേശീയശരാശരിയുടെ മൂന്നിരട്ടിവരുമിതെന്ന് അവലോകന റിപ്പോര്‍ട്ട് പറയുന്നു.
കാര്‍: ഒന്നര ഇരട്ടി
ഇടത്തരം കുടുംബങ്ങള്‍ കൂടുതലായി കാര്‍ വാങ്ങുന്നു. 2018-2019-ല്‍ 27 ലക്ഷം കാറുകളുണ്ടായിരുന്നു. കോവിഡ് കഴിഞ്ഞപ്പോഴേക്കും 32.5 ലക്ഷമായി. കോവിഡ് കാലത്ത് കൂടുതല്‍ കുടുംബങ്ങള്‍ സ്വന്തംവാഹനങ്ങളെ ആശ്രയിച്ചുതുടങ്ങി. 2013-ലെ കണക്ക് അനുസരിച്ച് 13,58,728 കാറുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, 2022 ആയപ്പോഴേക്കും 32,58,312 എന്ന നിലയിലേക്കാണ് കാറുകളുടെ എണ്ണം ഉയര്‍ന്നത്. ഒന്നര ഇരട്ടി വര്‍ധനവാണ് ഒന്നര വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്.
ഇരട്ടിയായി ഇരുചക്രവാഹനങ്ങള്‍
ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തിലും വലിയ കുതുപ്പാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകള്‍ കൂടുതലായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയാണ് ഈ ശ്രേണിയുടെ വളര്‍ച്ചയ്ക്ക് വഴിവെച്ച കാരണങ്ങളിലൊന്ന്. 2013-ല്‍ കേരളത്തില്‍ 50,41,495 ഇരുചക്ര വാഹനങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2022 ആയപ്പോഴേക്കും ഇത് 1,01,51,286 എന്ന നിലയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.
ബസുകളിലും വര്‍ധന
കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും ബസുകളുടെയും എണ്ണത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 2013-ല്‍ 43,161 ബസുകള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് 2022-ല്‍ 49,791 ബസുകളാണ് വര്‍ധിച്ചിട്ടുണ്ട്. യാത്രാബസുകളുടെമാത്രം കണക്കാണിത്. സര്‍ക്കാര്‍ കണക്കില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടെങ്കിലും പലതും കട്ടപ്പുറത്താണെന്ന് ബസ്സുടമകള്‍. നികുതി അടയ്ക്കാഞ്ഞതിനാല്‍ ഓടാന്‍ കഴിയാത്തവയുമുണ്ട്.
ഓട്ടോറിക്ഷ
മറ്റ് വാഹനങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ താരതമ്യേന കുറവ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് ഓട്ടോറിക്ഷകള്‍ക്കാണ്. 2013-ല്‍ 6,02,547 ഓട്ടോറിക്ഷകളാണ് കേരളത്തിലെ നിരത്തുകളില്‍ ഉണ്ടായിരുന്നതെങ്കില്‍ 2022 ആയപ്പോഴേക്കും ഇത് 7,09,289 എണ്ണമായി മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്