എം.ഡി.എം.എയുമായി യുവാവ് കൂത്തുപറമ്പിൽ അറസ്റ്റിൽ

കൂത്തുപറമ്പ്: എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 29 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
തലശ്ശേരിക്കടുത്ത ചൊക്ലി ഒളവിലം സ്വദേശി വട്ടക്കണ്ടിയിൽ വി.കെ ജാസിം (33) നെയാണ് ഇൻസ്പെക്ടർ കെ. ഷാജി അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ തൊക്കിലങ്ങാടിയിൽ നടത്തിയ വാഹന പരിശോധക്കിടെയാണ് പിടികൂടിയത് . ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്നു.