പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്നവര്‍ക്ക് യാത്രയയപ്പ്

കണ്ണൂർ: കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി 15ന് നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന ജില്ലയിലെ സമര വളന്റിയർമാർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയപ്പ് നൽകി.
പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ വിഹിതം അനുവദിക്കുക, നിർത്തലാക്കിയ പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിക്കുക, സമഗ്ര കുടിയേറ്റനിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
സി.പി.ഐ എം ജില്ലാ സെക്രട്ടറി എം .വി ജയരാജൻ ഫ്ലാഗ്‌ഓഫ് ചെയ്തു. ഇ .എം. പി അബൂബക്കർ അധ്യക്ഷനായി. പ്രശാന്ത് കുട്ടാമ്പള്ളി സ്വാഗതം പറഞ്ഞു.