കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധിച്ചു

പേരാവൂർ: നികുതിവർധനക്കെതിരെകോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി ബൈജു വർഗീസ്,സുരേഷ് ചാലാറത്ത്,മാത്യു എടത്താഴെ,സി.സുഭാഷ്ബാബു,അജിനാസ് പടിക്കലക്കണ്ടി,നൂറുദ്ദീൻ മുള്ളേരിക്കൽ,സി.ഹരിദാസ്,കെ.കെ.വിജയൻ,കെ.വി.ജോസഫ് എന്നിവർ സംസാരിച്ചു.