ആകാശത്തോളം ആനന്ദം ഈ യാത്ര

Share our post

അഴീക്കോട്: ത്രസിപ്പിക്കുന്ന ആകാശയാത്രയുടെ ആവേശത്തിലാണ്‌ അഴീക്കൽ ഗവ. റീജണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികൾ. പഠനയാത്രയുടെ ഭാ​ഗമായാണ് ബം​ഗളൂരു വിമാനത്താവളത്തിൽനിന്ന് അവർ കൊച്ചിയിലേക്ക് പറന്നിറങ്ങിയത്.

നിലാകാശത്ത് മേഘങ്ങൾക്കുള്ളിലൂടെ പറന്ന് നിലംതൊട്ടപ്പോള്‍ ആദ്യ ആകാശയാത്ര അവർക്ക് ആനന്ദയാത്രയായി.
വിമാനത്തിൽ സ‍ഞ്ചരിച്ച് പഠനയാത്ര നടത്തുകയെന്ന ആ​ഗ്രഹം അധ്യായന വർഷത്തിന്റെ തുടക്കം മുതൽ വിദ്യാർഥികൾക്കുണ്ടായിരുന്നു.

ഫിഷറീസ് വകുപ്പ് വിദ്യാതീരം പദ്ധതിയുടെ ഭാ​ഗമായി പഠനയാത്രയ്ക്കായി 1, 82,000 രൂപയാണ് അനുവദിച്ചിരുന്നത്. സ്‌കൂളിലെ 56 വിദ്യാർഥികളും നേരത്തെ വയനാട്ടിലേക്ക് പഠനയാത്ര നടത്തിയിരുന്നു. ബാക്കി വന്ന തുക ഉപയോഗിച്ചാണ് 16 പത്താംക്ലാസ് വിദ്യാർഥികളുടെ വിമാനയാത്രയെന്ന ആഗ്രഹം സഫലമായത്‌.

ഫിഷറീസ് വകുപ്പിനുകീഴിലെ സ്കൂളുകളിൽ വിദ്യാതീരം പദ്ധതിയുടെ ഭാ​ഗമായി 2019 മുതൽ വിമാനയാത്ര ഒരുക്കാറുണ്ടായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്നുവർഷമായി യാത്രകളൊന്നുമുണ്ടായില്ല.
കണ്ണൂരിൽനിന്നും വിദ്യാർഥികളും അധ്യാപകരും ട്രെയിൻമാർ​ഗം ബം​ഗളൂരുവിലെത്തി.

ബം​ഗളൂരു വിശേശ്വരയ്യ ഇൻഡസ്ട്രിയൽ ടെക്നിക്കൽ മ്യുസിയം, സ്‌നോസിറ്റി, കബോൺ പാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം ബംഗളൂരു വിമാനത്താവളത്തിൽനിന്നാണ് ഇവർ കൊച്ചിയിലേക്ക് പറന്നത്.

വിമാനയാത്ര ഏറെ കൗതുകം നിറഞ്ഞതായിരുന്നുവെന്ന്‌ അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ എ .കെ സംഗീത പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!