ദേശീയ ഉർദു ദിനാചരണവും അധ്യാപക ദിനാചരണവും

Share our post

ഉർദു സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയാണെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കണ്ണൂർ ശിക്ഷക് സദനിൽ നടന്ന ദേശീയ ഉർദു ദിനാചരണവും അധ്യാപക ദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉർദു ഭാഷ ഇന്ത്യയെ മതേതര രാജ്യമാക്കി നിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചുവെന്നും ഉർദു ഭാഷയുടെ നന്മയും സൗന്ദര്യവും പുതുതലമുറകളിലേക്ക് എത്തിക്കുന്നതിന് അധ്യാപകർക്ക് വലിയ പങ്ക് വഹിക്കാൻ കഴുയുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ വിഷയാവതരണം നടത്തി. അബ്ദുല്ല പുത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഡി ഇ ഒ കെ സുനിൽ കുമാർ, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ് കുമാർ, ഇ സി ഷഫീഖ്, അഷ്‌റഫ് പെടേന, സി വി കെ റിയാസ്, സലാം മലയമ്മ, ഫൈറൂസ് പിണറായി, കെ ഷറഫുദ്ദീൻ, കെ പി റിയാസ്, അമീന മജീദ്, സഫറത് ആഷിഖ്, എന്നിവർ സംസാരിച്ചു.

വിരമിക്കുന്ന മുൻ ഉർദു അക്കാദമിക് കൗൺസിൽ സെക്രട്ടറി ടി അബ്ദുൽ ഖാദർ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. അധ്യാപകർക്ക് വിവിധ കലാ മത്സരങ്ങളും നടത്തി. പ്രശസ്ത ഗസൽ ഗായകൻ കബീർ ഇബ്‌റാഹീമും സംഘവും ഗസൽ സായാഹ്നം അവതരിപ്പിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!