എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവം; ഉത്തരവാദി അധ്യാപികയെന്ന് ആത്മഹത്യാക്കുറിപ്പ്

കണ്ണൂര്‍: ഐവര്‍കുളത്ത് എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരവാദി സ്കൂളിലെ അധ്യാപികയെന്ന് ആത്മഹത്യാക്കുറിപ്പ്.
അധ്യാപിക ശകാരിച്ചതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അധ്യാപികയുടെ മൊഴി എടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പെരളശ്ശേരി എകെജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായ റിയ പ്രവീണ്‍(13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം റിയ അടക്കമുള്ള നാല് വിദ്യാര്‍ഥികള്‍ കൈപ്പത്തിയില്‍ മഷി പുരട്ടി സ്കൂളിന്റെ
ഭിത്തിയില്‍ പതിപ്പിച്ചിരുന്നു.
ഇതിന് അധ്യാപിക ഇവരെ ശകാരിച്ചു. രക്ഷിതാക്കളെ വിളിച്ച് കൊണ്ടുവരണമെന്നും വൃത്തിക്കേടാക്കിയ സ്ഥലം പെയിന്റ് ചെയ്ത് കൊടുക്കണമെന്നും അധ്യാപിക ആവശ്യപ്പെട്ടെന്നാണ് വിവരം.