ചിന്ത പുസ്‌തകോത്സവം 14 മുതൽ കണ്ണൂരിൽ

കണ്ണൂർ: ചിന്ത പബ്ലിഷേഴ്‌സ് കണ്ണൂരിലൊരുക്കുന്ന പുസ്‌തകോത്സവവും റെഡ് ബുക്ക് സാഹിത്യോത്സവവും 14 മുതൽ 20 വരെ. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്‌തകങ്ങൾ ടൗൺ സ്‌ക്വയറിൽ നടക്കു
ന്ന മേളയിൽ ലഭ്യമാകും.
സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, എഴുത്തുകാരുടെ സംഗമം, മൾട്ടീമീഡിയ ക്ലാസ്, ചലച്ചിത്ര പ്രദർശനങ്ങൾ, തെരുവരങ്ങ്, സംവാദങ്ങൾ പുസ്‌തക പ്രകാശനം എന്നിവയുമുണ്ടാകും.
14ന് വൈകിട്ട് സാമൂഹ്യപ്രവർത്തക ടീസ്‌ത സെതൽവാദ് ഉദ്‌ഘാടനം ചെയ്യും.
എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തും. 15ന് ‘റെഡ് ബുക്ക് ഡേയുടെ കാലിക പ്രസക്തി’ വിഷയത്തിൽ നടക്കുന്ന സാർവദേശീയ സെമിനാറിൽ വിജയ് പ്രസാദ്, സുധൻവാ ദേശ്‌പാണ്ഡേ, നിതീഷ് നാരായണൻ, കെ .എസ് രഞ്‌ജിത്ത് എന്നിവർ പങ്കെടുക്കും.
16ന് ‘എന്റെ ചുവന്ന പുസ്‌തകം’ ചർച്ച ഡോ. കെ പി മോഹനൻ ഉദ്‌ഘാടനം ചെയ്യും. അശോകൻ ചരുവിൽ പ്രഭാഷണം നടത്തും. 17ന് വൈകിട്ട് നാലിന് പെരുമാൾ മുരുകനുമായി മുഖാമുഖം. അഞ്ചിന് പുസ്‌തക വിതരണക്കാരുടെ സംഗമം–- പുസ്‌തകങ്ങളും മുനുഷ്യരും.
ഇ പി രാജഗോപാലൻ വിഷയം അവതരിപ്പിക്കും. ടി .പത്മനാഭന്റെ ‘എനിക്ക് എന്റെ വഴി’ പുസ്‌തകം 18ന് പകൽ മൂന്നിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പ്രകാശിപ്പിക്കും.
19ന് വൈകിട്ട് നാലിന് ‘കമ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോ–- സമകാലിക പ്രസക്തി’ വിഷയത്തിൽ സി.പി.ഐ .എം പൊളിറ്റ് ബ്യൂറോ അംഗം എം. എ .ബേബിയുടെ പ്രഭാഷണം. തുടർന്ന് ‘സാഹിത്യം–- സമകാലികം’ സംവാദം. ഒ. കെ കുറ്റിക്കോൽ സ്‌മാരക ഹ്രസ്വ നാടകമേള രാജ്‌മോഹൻ നീലേശ്വരം ഉദ്‌ഘാടനം ചെയ്യും.