എൻ.ഡി.എ സ്ഥാനാർഥി അരുൺ വേണു പത്രിക സമർപ്പിച്ചു

പേരാവൂർ: മേൽ മുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർഥി അരുൺ വേണു പത്രിക സമർപ്പിച്ചു.ഉപവരണാധികാരിയും പേരാവൂർ പഞ്ചായത്ത് സെക്രട്ടറിയുമായ ബാബു തോമസ്മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
ബി.ജെ.പി സംസ്ഥാന സമിതിയംഗം കൂട്ട ജയപ്രകാശ്,മണ്ഡലം പ്രസിഡന്റ് ജോതിപ്രകാശ്,പഞ്ചായത്തംഗം ബേബി സോജ,മേൽ മുരിങ്ങോടി ബൂത്ത് പ്രസിഡന്റ് ബാബു നീലാഞ്ജനം,പ്രകാശൻ ധനശ്രീ,ഉഷാകുമാരി,കെ.കെ.രാജു എന്നിവർ സംബന്ധിച്ചു.
പേരാവൂർ കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രതിനിധികളാണ് അരുൺ ബാബുവിന് കെട്ടിവെക്കാനുള്ള തുക നല്കിയത്.