വൈദ്യുതിചാർജ് വർധന മില്ലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു; കെ.ഇ.എസ്.എഫ്.ഒ.എം.എ

പേരാവൂർ: അടിക്കടിയുണ്ടാവുന്ന വൈദ്യുതിചാർജ് വർധന മില്ലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സംസ്ഥാന ചെറുകിട റൈസ്,ഫ്‌ളോർ ആൻഡ് ഓയിൽ മില്ലേഴ്‌സ് ഇരിട്ടി (കെ.ഇ.എസ്.എഫ്.ഒ.എം.എ) താലൂക്ക് സമ്മേളനം ആരോപിച്ചു.
താലൂക്ക് സമ്മേളനം പെരുമ്പുന്നയിൽ ജില്ലാ പ്രസിഡന്റ് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സി.സഞ്ജീവ് അധ്യക്ഷത വഹിച്ചു.പി.ശശിധരൻ,ഇ.കെ.നൗഷാദ്,പി.എം.ഷാജി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി.എം.ഷാജി(പ്രസി.),എൻ.കെ.ശിവൻ(വൈസ്.പ്രസി.),പി.സനേഷ്(സെക്ര.),പി.എ.ബെന്നി(ജോ.സെക്ര.),പി.ടി.ബിന്ദു(ഖജാ.).