ലഹരി മരുന്ന് കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Share our post

മലപ്പുറം: ലഹരിമരുന്നായ എം.ഡി.എം.എ പിടിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒറ്റപ്പാലം അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് മഞ്ചേരി NDPS കോടതി ജഡ്ജ് എന്‍. പി ജയരാജ് ശിക്ഷിച്ചത്.

2021 നവംബർ 12നാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ പാതാക്കര പി. ടി. എം ഗവൺമെൻറ് കോളേജിന് സമീപത്തു വെച്ച് മുഹമ്മദ് ഷാഫിയിൽനിന്നും മയക്കു മരുന്ന് ഇനത്തില്‍ പെട്ട 52.2 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ പൊലീസ് പിടിച്ചെടുക്കുയായിരുന്നു.

പെരിന്തൽമണ്ണ പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുൾ സത്താര്‍ തലാപ്പില്‍ ഹാജരായി.‍


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!