കോർപ്പറേഷൻ ഓഫീസിലേക്ക്‌ 
വഴിയോര കച്ചവടക്കാരുടെ മാർച്ച്‌

Share our post

കണ്ണൂർ: മുഴുവൻ വഴിയോര കച്ചവടത്തൊഴിലാളികൾക്കും ലൈസൻസ്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ വഴിയോര കച്ചവടക്കാർ കോർപ്പറേഷൻ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി.

വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം പൂർണമായും നടപ്പാക്കണമെന്നും വികസനത്തിന്റെ പേരിൽ തൊഴിലാളികളെ ഒഴിപ്പിക്കുന്നവർ കച്ചവടം ചെയ്യാൻ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും മാർച്ചിൽ ആവശ്യപ്പെട്ടു.

വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. പി സഹദേവൻ ഉദ്‌ഘാടനം ചെയ്‌തു.

അരക്കൻ ബാലൻ അധ്യക്ഷനായി. എം .ഫൈസൽ, ബി .നന്ദനൻ എന്നിവർ സംസാരിച്ചു. ഇതേ ആവശ്യം ഉന്നയിച്ച്‌ ഭരണാധികാരികൾക്ക്‌ നിവേദനവും നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!