വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ചു, എ .എസ്. ഐയ്ക്കും ഡ്രൈവർക്കും പരിക്ക്; യുവാക്കൾ പിടിയിൽ

Share our post

ബത്തേരി: വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ചു. എ .എസ് .ഐയ്ക്കും ഡ്രൈവർക്കും പരിക്കേറ്റു. പോലീസ് വാഹനത്തിന്റെ ചില്ലുകൾ തകർന്നു. വയനാട് ബത്തേരിയിൽ ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയാണ് വാഹനാപകടം ഉണ്ടായത്.

തുടർന്ന്നാട്ടുകാരുംഅപകടത്തിൽപ്പെട്ടകാറിലുണ്ടായിരുന്നയുവാക്കളുംതമ്മിൽതർക്കമുണ്ടായി.വിവരമന്വേഷിക്കാനായിട്ടാണ് ബത്തേരി പോലീസ് സ്ഥലത്തെത്തിയത്.

തുടർന്ന് യുവാക്കൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ബത്തേരി സ്വദേശികളായ രഞ്ജു, കിരൺ ജോയി, ധനുഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!