മേൽ മുരിങ്ങോടി ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാർത്ഥി സി.സുഭാഷ് ബാബു പത്രിക സമർപ്പിച്ചു

പേരാവൂർ: മേൽമുരിങ്ങോടി വാർഡിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.സുഭാഷ് ബാബു റിട്ടേണിംഗ് ഓഫീസറും പേരാവൂർ പഞ്ചായത്ത് സെക്രട്ടറിയുമായ ബാബു തോമസ് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.
ഡി.സി.സി.ജനറൽസെക്രട്ടറി ബൈജു വർഗീസ്,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്,മണ്ഡലം പ്രസിഡന്റ് ജൂബിലിചാക്കോ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിറാജ് പൂക്കോത്ത്,സിബി കണ്ണീറ്റുകണ്ടം,സി.ഹരിദാസ് എന്നിവർക്കൊപ്പമെത്തിയാണ് സുഭാഷ്ബാബു പത്രിക നല്കിയത്.