പേരാവൂർ വ്യാപാരോത്സവം; പ്രതിവാര സ്വർണ നാണയം മണത്തണ സ്വദേശിക്ക്

പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ നടത്തുന്ന പേരാവൂർ വ്യാപാരോത്സവത്തിൻ്റെ പ്രതിവാര സ്വർണനാണയ സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പ് നടത്തി. പഞ്ചായത്തംഗം എം.ശൈലജ നറുക്കെടുത്തു.
യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.ഷിനോജ് നരിതൂക്കിൽ,ബേബി പാറക്കൽ, വി.കെ.രാധാകൃഷ്ണൻ, നാസർ ബറാക്ക, ഒ.ജെ. ബെന്നി, നവാസ് ഇന്ത്യൻ ഇലക്ട്രിക്കൽസ്, ജോയി.പി.ജോൺ, വിനോദ് റോണക്സ് തുടങ്ങിയവർ സംബന്ധിച്ചു.
മണത്തണ സ്വദേശി ബേബി പാറക്കലാണ് സമ്മാനത്തിനർഹനായത്.കാഞ്ഞിരപ്പുഴയിലെ ആദ്യ ടൂ വീലർ വർക്ക്ഷോപ്പിൽ നിന്ന് നല്കിയ കൂപ്പണിനാണ് സമ്മാനം.