വനിതാ നേതാവിനയച്ച അശ്ലീല സന്ദേശം പാര്‍ട്ടി ഗ്രൂപ്പിൽ; പെരിയ കേസ് പ്രതിയായ ലോക്കൽ സെക്രട്ടറി കുടുങ്ങി

Share our post

കാസര്‍കോട്: പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെച്ചൊല്ലി വിവാദം. സി.പി.എം. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയാണ് പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല ശബ്ദ സന്ദേശമയച്ചത്.

മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവന്‍ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍, കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തില്‍ പാര്‍ട്ടി ഗ്രൂപ്പിലേക്ക് വന്നത്.

സംഭവം വിവാദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണം.

അതേസമയം, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച രാഘവനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന കാലയളവില്‍ രാഘവന്‍ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!