ക്വാറി ക്രഷര്‍ സമരം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി തുടർന്നിരുന്ന ക്വാറി, ക്രഷർ സമരം പിൻവലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം.
തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടിയെന്ന് ക്വാറി ഉടമകൾ അറിയിച്ചു.