ദിശ ആർട്‌സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റ് തുടങ്ങി

Share our post

പേരാവൂർ: ദിശ ആർട്‌സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ ഫെസ്റ്റ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.വി. ബാബു അധ്യക്ഷത വഹിച്ചു.ചലചിത്ര താരം ഷാജു നവോദയ മുഖ്യാതിഥിയായി.മെയിൻ ഗേറ്റ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. സുധാകരനും ഗാർഡൻ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലനും അമ്യൂസ്മെന്റ് പാർക്ക് ബ്ലോക്ക് വൈസ്. പ്രസിഡന്റ് പ്രീത ദിനേശനും സ്റ്റാൾ ഉദ്ഘാടനം എം. രാജനും നിർവഹിച്ചു.

ജില്ലാ പഞ്ചായത്തംഗം വി. ഗീത,നിഷ ബാലകൃഷ്ണൻ, എം. ശൈലജ,കെ. എ. രജീഷ്,ടി.വിജയൻ,കൂട്ട ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

ശനിയാഴ്ച വൈകിട്ട് അഞ്ചിന് മൈലാഞ്ചിയിടൽ മത്സരം, എട്ട് മണിക്ക് ഇശൽ നൈറ്റ്.ഞായറാഴ്ച വൈകിട്ട് അഞ്ചിന് ചിത്രരചന മത്സരം, എട്ട് മണിക്ക് പ്രതിഭാ സംഗമം.തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഇരട്ടകളുടെ സംഗമം, ഏഴ് മണിക്ക് നാടൻ പാട്ട്.ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിക്ക് താടി, കഷണ്ടി മത്സരം. എട്ട് മണിക്ക് കോമഡി ഷോ.ബുധനാഴ്ച വൈകിട്ട് അഞ്ചിന് മേക്കപ്പിടൽ മത്സരം, എട്ട് മണിക്ക് പ്രാദേശിക കലാപരിപാടികൾ.ഒൻപത് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് പാചക മത്സരം, എട്ട് മണിക്ക് ഗാനമേള.

പത്ത് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ബോഡി ഷോ, എട്ട് മണിക്ക് മ്യൂസിക്ക് ഫ്യൂഷൻ.11 ശനിയാഴ്ച വൈകിട്ട് അഞ്ചിന് പുഞ്ചിരി മത്സരം, എട്ട് മണിക്ക് ബീറ്റ് ഫിയസ്റ്റ.12 ഞായറാഴ്ച വൈകിട്ട് ഏഴിന് യോഗ ഫ്യൂഷൻ, എട്ട് മണിക്ക് ഡി.ജെ നൈറ്റ്.13 തിങ്കളാഴ്ച വൈകിട്ട് ആറിന് കരോക്കെ ഗാന മത്സരം മെഗാഫൈനൽ, ദിശ ബെസ്റ്റ് സിംങ്ങർ അവാർഡ് സമർപ്പണം പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവഹിക്കും.

അമ്യൂസ്‌മെന്റ് പാർക്ക്,ഗെയിംസ്, ഫുഡ്‌കോർട്ട്, ഡി.ജെ.കോർണർ, ഫ്‌ളവർ ഷോ, പുരാവസ്തു പ്രദർശനം, പെറ്റ്‌ഷോ, പ്രദർശനവില്ലന സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!