ലോകം ഇന്ത്യയുടെ വളര്‍ച്ച അംഗീകരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍

Share our post

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു. അവതരിപ്പിക്കുന്നത് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണ് ഇത്.

ലോകം ഇന്ത്യയുടെ വളര്‍ച്ച അംഗീകരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യ ലോകത്ത് വേഗം വളരുന്ന രാജ്യമാണെന്നും മാന്ദ്യത്തിനിടയിലും ഇന്ത്യ മുന്നേറ്റം നടത്തിയെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തെ വളര്‍ച്ചയുടെ ബ്ലൂ പ്രിന്റാകും ബജറ്റെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ജനതയുടെ സാമ്പത്തിക സുരക്ഷം ഉറപ്പാക്കുമെന്നും എല്ലാവര്‍ക്കും വികസനമെന്നതാണ് സര്‍ക്കാര്‍ നയമെന്നും ധനമന്ത്രി പറഞ്ഞു. വ്യവസായ രംഗത്ത് ഇന്ത്യ നവീകരിക്കപ്പെട്ടു. ഹരിത വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചു. ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടി ഇന്ത്യ തിളങ്ങുന്നു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിനെന്ന് തന്നെയാണ് മുദ്രാവാക്യം. യുവാക്കളുടെയും,സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. വലിയ അവസരങ്ങളാണ് യുവാക്കള്‍ക്കായി തുറന്നിട്ടിരിക്കുന്നത്

9.6 കോടി പാചക വാതക കണക്ഷന്‍, 11.7 കോടി ശൗചാലയങ്ങള്‍ ഇതെല്ലാം സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രി എത്തിയപ്പോള്‍ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിപക്ഷം എതിരേറ്റത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!