ആറാം ക്ലാസുകാരിയുടെ സ്വര്‍ണ മാല സ്‌കൂളില്‍ കളഞ്ഞുപോയി;തിരികെക്കിട്ടാന്‍ കാരണക്കാരായി ഒന്‍പതാം ക്ലാസുകാര്‍

തൊടുപുഴ: സ്‌കൂള്‍ മുറ്റത്തു കളഞ്ഞുപോയ ആറാംക്ലാസ് വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല ഒന്‍പതാം ക്ലാസുകാരികളുടെ ഇടപെടലില്‍ തിരികെ ലഭിച്ചു.
വിദ്യാലയമുറ്റത്തുനിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണമാല കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളായ എല്‍ഡയും ഗൗരിനന്ദനയും പ്രഥമാധ്യാപകനെ ഏല്‍പ്പിക്കുകയായിരുന്നു.
ക്ലാസ് ഇന്റര്‍വെല്‍ സമയത്താണ് എല്‍ഡയ്ക്കും ഗൗരിനന്ദനയ്ക്കും മാലകിട്ടിയത്. മാല സ്വര്‍ണത്തിന്റേതല്ലായിരിക്കുമെന്ന് കൂട്ടുകാര്‍ പറഞ്ഞെങ്കിലും സംശയം തോന്നിയതിനാല്‍ പ്രഥമാധ്യാപകനെ ഏല്‍പ്പിക്കുകയായിരുന്നു.
സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ഏയ്ഞ്ചല്‍ ജിജോയുടേതായിരുന്നു മാല. സ്‌കൂളില്‍നിന്നു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് 10 ഗ്രാം തൂക്കംവരുന്ന മാല നഷ്ടപ്പെട്ട വിവരം ഏയ്ഞ്ചലിന്റെ മാതാപിതാക്കള്‍ അറിയുന്നത്.
അടുത്ത ദിവസം ഇവര്‍ പ്രഥമാധ്യാപകന്‍ ഷാബു കുര്യാക്കോസിനെ കണ്ടു കാര്യം പറഞ്ഞു. അപ്പോഴാണ് വിദ്യാര്‍ഥിനികള്‍ക്ക് മാല ലഭിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് കല്ലൂര്‍ക്കാട് പഞ്ചായത്തു പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കരയുടെ സാന്നിദ്ധ്യത്തില്‍ മാല ഉടമയ്ക്ക് കൈമാറി.