സഹകരണ യാൺ സൊസൈറ്റി നെയ്‌ത്തുപകരണ വിൽപ്പന തുടങ്ങി

കണ്ണൂർ: ജില്ലാ സഹകരണ യാൺ സൊസൈറ്റിയുടെ തെക്കീബസാറിലെ ഷോറൂമിൽ കൈത്തറി നെയ്‌ത്തുപകരണങ്ങളുടെ വിൽപ്പന തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ ഉദ്‌ഘാടനം ചെയ്‌തു. മഗ്ഗം, അച്ച്, റക്ക, ഓടം, ബട്ട്, സ്‌ക്രൂ തുടങ്ങിയ അനുബന്ധ ഉപകരണങ്ങളുടെ വിൽപ്പനയാണ് തുടങ്ങിയത്.
ജില്ലയിലും ഇതരജില്ലകളിലും കൈത്തറി നെയ്‌ത്ത് സഹകരണസംഘങ്ങൾക്ക് നൂല്, ചായം, രാസവസ്‌തുക്കൾ എന്നിവ സർക്കാർ സബ്‌സിഡിയോടെ സൊസൈറ്റി വിതരണം ചെയ്യുന്നുണ്ട്.
അനുബന്ധ ഉപകരണങ്ങളുടെ ആദ്യ വിൽപ്പന ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ .എസ് ഷിറാസ് ജില്ലാ വീവേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ വി സന്തോഷ് കുമാറിന് നൽകി നിർവഹിച്ചു.
സൊസൈറ്റി പ്രസിഡന്റ് കെ മനോഹരൻ അധ്യക്ഷനായി. സംസ്ഥാന കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, വീവേഴ്‌സ് സൊസൈറ്റി അസോസിയേഷൻ പ്രസിഡന്റ് രവി എന്നിവർ സംസാരിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് കെ ശശി സ്വാഗതവും സെക്രട്ടറി കെ റിജിത്ത് നന്ദിയും പറഞ്ഞു.