കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ ഒഴിവ്
കണ്ണൂർ :ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ ഒഴിവ്. ബികോം/എച്ച്ഡിസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ /സ്വയംഭരണ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയവും ടാലി അക്കൗണ്ടിങ്ങ് സോഫ്റ്റ്‌വെയറിൽ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. 36 വയസ്സ് കവിയരുത്. 2ന് രാവിലെ 11ന് തോട്ടട ഐ.ഐ.എച്ച്ടിയിൽ വാക് ഇൻ ഇന്റർവ്യൂ. ഫോൺ: 0497 2835390.