കായിക ക്ഷമതാ പരീക്ഷ ആറു മുതൽ

കണ്ണൂർ: പോലീസ് ടെലി കമ്മ്യുണിക്കേഷൻസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ടെലി കമ്മ്യുണിക്കേഷൻസ് -250/2021) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാർഥികൾക്കായി ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നടത്തും.
ആറു മുതൽ പത്ത് വരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഗ്രൗണ്ടിലും ഫെബ്രുവരി 8. 9, 10 തീയതികളിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ഗ്രൗണ്ടിലും രാവിലെ അഞ്ചു മുതൽ നടത്തും.