മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു
1978ലെ എസ്എസ്എല്‍സിക്ക് രണ്ടാം റാങ്ക് നേടി ആളാണ് എം.ശിവശങ്കര്‍. ബി.ടെക്കിന് ശേഷം റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികള്‍ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിനെന്നും മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്നും പേരെടുത്ത ശിവശങ്കർ സ്വര്‍ണക്കടത്ത് കേസിലെത്തിയതോടെ വിവാദങ്ങളുടെ ഉറ്റതോഴനായി മാറി.
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ശിവശങ്കറിന് 98 ദിവസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. ശേഷം എഴുതിയ “അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകം കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ശിവശങ്കര്‍ വിരമിക്കുന്നതോടെ വകുപ്പുകളുടെ ചുമതല പ്രണബ് ജ്യോതിനാഥിന് സര്‍ക്കാര്‍ കെെമാറി.നിലവില്‍ കായിക, യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണദ്ദേഹം. മൃഗസംരക്ഷണവകുപ്പിന്‍റെ ചുമതലയും ശിവശങ്കറിനാണ്.