Breaking News
മികവിന്റെ നെറുകയിൽ തലശേരി എന്‍ജിനിയറിങ് കോളേജ്

കുണ്ടൂർമലയുടെ നെറുകയിൽ തലയെടുപ്പോടെ നിൽക്കുന്ന കലാലയമാണ് തലശേരി എൻജിനിയറിങ് കോളേജ്. അക്കാദമിക് രംഗത്ത് മികവിന്റെ കേന്ദ്രം… 36,000 പുസ്‌തകങ്ങളുമായി ഡിജിറ്റൽ ലൈബ്രറി… നൂതന ആശയങ്ങൾ പങ്കിട്ട് സ്‌റ്റാർട്ടപ്… വിദ്യാർഥികളിൽ പരിസ്ഥിതി ബോധവും പ്രകൃതി സൗന്ദര്യ വികസനത്തിന്റെ സാധ്യതകളും പരിചയപ്പെടുത്തുന്ന ഗ്രീൻ ക്യാമ്പസ്… – ഈ കലാലയത്തിന് വിശേഷണങ്ങൾ ഏറെയാണ്. ആ യശ്ശസിന് മാറ്റുകൂട്ടുന്നു ഇവിടത്തെ അധ്യാപകരും വിദ്യാർഥികളും.
കുണ്ടൂർമലയുടെ തിലകം
തലശേരിയിൽ ഒരു പ്രൊഫഷണൽ കോളേജ് എന്ന ആശയത്തിന് രൂപവും ഭാവവും നൽകിയത് പ്രമുഖ സഹകാരി ഇ നാരായണനാണ്. 2000ൽ കോളേജ് തുടങ്ങാൻ സർക്കാർ അനുമതിയായി. ക്യാമ്പസിനായുള്ള അന്വേഷണം ചെന്നെത്തിയത് തലശേരിയിൽനിന്ന് ആറര കിലോമീറ്റർ ദൂരെയുള്ള കൂണ്ടൂർമലയിൽ.
ഇരുപത്തിയേഴര ഏക്കർ ഭൂമി വിലയ്‌ക്കെടുത്തു. തലശേരി ടൗണിലെ വിവിധ മുറികളിലും കെട്ടിടങ്ങളിലുമായിരുന്നു തുടക്കത്തിൽ പ്രവർത്തനം. 2003ൽ മലമുകളിലേക്ക് ചേക്കേറിയ കോളേജ് കോ–-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ഏറ്റെടുത്തു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അഫിലിയറ്റ് ചെയ്ത 16 കോളേജുകളിൽ ഒന്നാണ് തലശേരി കോളേജ് ഓഫ് എൻജിനിയറിങ്. വർക്ക് ഷോപ്പുകൾക്ക് പണിത ഷെഡുകളിലായിരുന്നു ഓഫീസും ക്ലാസുകളും ലബോറട്ടറികളും തുടക്കത്തിൽ പ്രവർത്തിച്ചത്. 2004ൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും അനുബന്ധ അക്കാദമിക ബ്ലോക്കുകളും നിർമിച്ചു. കെട്ടിടങ്ങൾക്ക് മുൻ മുഖ്യമന്ത്രി ഇ കെ നായനാരാണ് കല്ലിട്ടത്. മുൻമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചായിരുന്നു ക്യാന്റീൻ നിർമാണം.
വികസനപാത തുറന്ന്
തുടക്കത്തിൽ പരിമിതമായ കോഴ്സുകൾ മാത്രമുണ്ടായിരുന്ന കോളേജിൽ സിവിൽ, എം.ടെക്, എം.ബി.എ എന്നിവയും ചുരുങ്ങിയ കാലംകൊണ്ട് ആരംഭിച്ചു. 2015 മുതലുള്ള പ്രവേശം കെടിയുവിന് കീഴിലായി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘ടെക്നിക്കൽ എഡ്യുക്കേഷൻ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ടി ഇക്യുഐപി) പദ്ധതിയിൽ 10 കോടിയുടെ വികസന ഫണ്ട് അനുവദിച്ചു.
വെെവിധ്യമാർന്ന പദ്ധതികൾ
കോളേജിന്റെ പഠന ഗുണനിലവാരം മെച്ചപ്പെടുത്താൻ വൈവിധ്യമാർന്ന പദ്ധതികൾക്ക് തുടക്കം കുറിച്ചു. വിദ്യാർഥികൾക്ക് ഹോസ്റ്റൽ 2014ൽ ഭാഗികമായി പ്രവർത്തനമാരംഭിച്ചിരുന്നു. കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗങ്ങൾ എൻ.ബി.എ അക്രഡിറ്റഡാണ്. 36,000ൽപരം പുസ്തകങ്ങളുള്ള കോളേജ് ലൈബ്രറി മുഴുവനായും ഡിജിറ്റൽ സംവിധാനത്തിൽ. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷൻ, ഐ.ടി, മെക്കാനിക്കൽ എൻജിനിയറിങ് കോഴ്‌സുകളും കലാലയത്തിലുണ്ട്.
മുന്നോട്ട്
അക്കാദമിക് കാര്യങ്ങളിൽ എന്നും മികവാർന്ന വിജയം നേടുന്ന കോളേജ് അച്ചടക്കത്തിന്റെ കാര്യത്തിലും മുൻനിരയിൽതന്നെ. കുന്നിൻ മുകളിലുള്ള കലാലയത്തിൽ എത്തിപ്പെടാനുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് മനസിലാക്കി മട്ടന്നൂർ, കണ്ണൂർ, കൂത്തുപറമ്പ്, തലശേരി എന്നിവിടങ്ങളിൽനിന്ന് എട്ട് കോളേജ് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. ഇ നാരായണന്റെ പേരിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കോളേജ് ഓഡിറ്റോറിയം എന്ന സ്വപ്ന പദ്ധതിയും അന്തിമഘട്ടത്തിലാണ്. സ്‌പീക്കർ എ. എൻ ഷംസീറിന്റെ എം.എൽ.എ ഫണ്ടിൽ 2.35 കോടി വിനിയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്.
പ്രൊഫ. ഡോ. പി .രാജീവ്
(പ്രിൻസിപ്പൽ)
വിദ്യാർഥി സൗഹൃദ കലാലയം
അക്കാദമിക മികവിൽ കേപ്പ് കോളേജുകളിൽ മുൻനിരയിലാണ് കോളേജ്. ക്യാമ്പസിൽ വിദ്യാർഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന വിവിധ ക്ലബ്ബുകളുണ്ട്. സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ സർഗാത്മകതയുടെയും കാൽപ്പനികതയുടെയും വിളനിലംകൂടിയാണ് ക്യാമ്പസ്. വിദ്യാർഥി സൗഹൃദ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് യൂണിയൻ പ്രഥമ പരിഗണന നൽകുന്നു.
ടി .പി ശ്രേയസ്
(യൂണിയൻ ചെയർമാൻ)
ഉയർന്ന സാമൂഹ്യബോധം
സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമാണ് ഈ കലാലയം. സമകാലിക- സാമൂഹ്യ വിഷയങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ഇതിലൂടെ പൊതു വിദ്യാർഥി ബോധം ഉണർത്താനും ചെറിയ കാലംകൊണ്ട് കോളേജിന് സാധിച്ചു എന്നതും അഭിമാനകരം.
എൻ .ടി .കെ അനഘ്
(കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി)
മിടുക്കരാണ്, അകത്തും പുറത്തും
പഠനത്തോടൊപ്പം കലാകായിക രംഗത്തും മികവ് പ്രകടിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് കോളേജ് യൂണിയനും അധ്യാപകരും ഏറ്റെടുത്ത് നടപ്പാക്കുന്നത്. യൂണിവേഴ്സിറ്റി എഫ് സോൺ വിഭാഗത്തിൽ വനിതാ കബഡി മത്സരത്തിൽ ഉയർന്ന വിജയവും ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും കോളേജ് നേടി. വിവിധ കായിക ഇനങ്ങളിൽ സംസ്ഥാനതലത്തിൽ പ്രതിനിധീകരിച്ച കായികതാരങ്ങൾ കോളേജിലുണ്ടെന്നതും അഭിമാനാർഹമാണ്.
വി രാഹുൽ
(യൂണിവേഴ്സിറ്റി യൂണിയൻ ജോ. സെക്രട്ടറി)
നൂതന ആശയങ്ങളുമായി സ്റ്റാർട്ടപ്
ടെക്നോളജിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാർഥികളെ പ്രാപ്തരാക്കുവാനും പുതിയ ആശയങ്ങൾ കൊണ്ടുവരാനും കോളേജിൽ ഇന്നൊവേഷൻ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ പ്രവർത്തിക്കുന്നു. പുതിയ ഉൽപ്പന്നങ്ങൾ നിർമിക്കാൻ ആവശ്യമായ സഹായത്തോടൊപ്പം അവയെ പേറ്റന്റിലേക്ക് നയിക്കുകയുമാണ് സെന്ററിന്റെ ലക്ഷ്യം. പുതുസംരംഭങ്ങൾ തുടങ്ങാൻ ഇൻക്യൂബേഷൻ സെന്ററുമുണ്ട്. നിലവിൽ ആറ് കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്