ബാർബർ-ബ്യൂട്ടീഷ്യൻ വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ

കണ്ണൂർ: ഐ.ടി.ഐ., പോളിടെക്‌നിക് കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ബ്യൂട്ടീഷ്യൻ കോഴ്സുകൾ തുടങ്ങണമെന്ന് കേരള സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷ്യൻ വർക്കേഴ്സ് യൂണിയൻ (കെ.എസ്.ബി.യു.) ആവശ്യപ്പെട്ടു.
ബാർബർ, ബ്യൂട്ടീഷ്യൻ മേഖലയിലെ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും കൂട്ടായ്മയായ കെ.എസ്.ബി.യു.വിന്റെ പ്രഥമ ജില്ലാ കൺവെൻഷനാണ് ആവശ്യം ഉന്നയിച്ചത്.
സി.ഐ.ടി.യു. ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. മോഹനൻ അധ്യക്ഷനായി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. ജയരാജൻ, കെ.വി. രാജീവൻ, ടി.ജി. നാരായണൻ, വി.ജി. ജിജോ, സി. ബാബു, എം.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: മനോജ് നടുവനാട് (പ്രസി.), കെ.വി. രാജീവൻ (സെക്ര.), എം.പി. ദാമോദരൻ, അസ്ലം പിണറായി, ലിബിഷ പിണറായി, വത്സൻ കൂത്തുപറമ്പ് (വൈസ്.പ്രസി.), കെ. സനീഷ്, രാജേഷ് തലശ്ശേരി, സുരേന്ദ്രൻ ആറളം, സിനി വടക്കുന്പാട് (ജോ. സെക്ര.), പി.പി. ബൈജു (ഖജാ.).