Connect with us

Breaking News

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ്‌ ഓളപ്പരപ്പിൽ ഇനി ഒഴുകി നടക്കാം

Published

on

Share our post

കണ്ണൂർ: ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്, ഏഷ്യയിലെ ഏറ്റവും നീളംകൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഫ്ലോട്ടിങ് ബ്രിഡ്ജ് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ജനങ്ങൾ ഏറ്റെടുത്തതോടെ കാസർകോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഈ വർഷം സ്ഥാപിക്കുമെന്ന് മന്ത്രി പി .എ മുഹമ്മദ് റിയാസ് പറഞ്ഞു.

തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസവുമായി കൈകോർത്ത് പുതിയ പദ്ധതികൾക്ക് രൂപം നൽകുകയാണ്. അതിന്റെ ഭാഗമായാണ് ഫ്ളോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിച്ചത്. വിനോദ സഞ്ചാരികളിൽനിന്ന് മികച്ച പിന്തുണ ലഭിക്കുന്നതോടെയാണ് പുതിയ പദ്ധതികൾ രൂപീകരിക്കുന്നത്. വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉത്തരേന്ത്യയിലെ കുടുംബങ്ങൾ വിവാഹം നടത്താനായി കേരളത്തെയാണ് തെരഞ്ഞെടുക്കുന്നത്.

ഇത് കേരളത്തിന് ലഭിക്കുന്ന അംഗീകാരമാണ്. 2022ൽ ഒന്നരക്കോടിയലധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് എത്തി. കേരളത്തിലെ ജനങ്ങളുടേത് മതനിരപേക്ഷ മനസ്സാണ്. കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ ജനങ്ങളാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരി ആരംഭിച്ചത്‌. കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാം.

‘തൂവൽതീരം’ അമ്യൂസ്‌മെന്റ്‌ പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്‌. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. അഞ്ചുവയസിൽ താഴെയുള്ളകുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശമില്ല.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി. പി ദിവ്യ അധ്യക്ഷയായി. ഡി.ടി.പി.സി സെക്രട്ടറി ജെ .കെ ജിജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. പി അനിത, കെ .വി ബിജു, കോങ്കി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി .സജിത (മുഴപ്പിലങ്ങാട്), എൻ. കെ രവി (ധർമടം), തലശേരി സബ് കലക്ടർ സന്ദീപ് കുമാർ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, മുഴപ്പിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി .വിജേഷ് എന്നിവർ സംസാരിച്ചു.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!