തിരുവനന്തപുരത്ത് റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം; ബൈക്ക് എത്തിയത് അമിതവേഗത്തില്‍

Share our post

തിരുവനന്തപുരം: തിരുവനന്തപുരം വാഴമുട്ടത്ത് റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്.

അപകടത്തില്‍ ബൈക്ക് ഓടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെയാണ് അപകടം. സന്ധ്യ റോഡ് മുറിച്ചുകടക്കവെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായ പരിക്കേറ്റ സന്ധ്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

അപകടം നടന്ന റോഡില്‍ ഞായറാഴ്ചകളില്‍ വിലകൂടിയ ബൈക്കുകളില്‍ റേസിങ് നടത്തുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!