സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണം: കാര്‍ തട്ടിയതായി ദൃക്‌സാക്ഷികള്‍

കോഴിക്കോട്: പൊറ്റമ്മലില്‍ വ്യാഴാഴ്ച സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ കൂടി ഉള്‍പ്പെട്ടതായി ദൃക്‌സാക്ഷികള്‍.
യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നും ഇടിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
വെള്ളിമാടുകുന്ന് മേരിക്കുന്ന് പറക്കുളം ഫാത്തിമ സുല്‍ഫത്താണ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ചത്. പൊറ്റമ്മല്‍ ഭാഗത്ത് പതിവായി ഗതാഗതക്കുരുക്കുണ്ട്.
അതിനിടെയാണ് വാഹനങ്ങള്‍ കടന്നുപോയിരുന്നത്. അതിനാല്‍ അമിത വേഗത്തിന് സാധ്യതയില്ലെന്നാണ് കരുതുന്നത്.
സമീപത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. മോട്ടോര്‍ വാഹനവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തും. ദൃക്സാക്ഷികള്‍ പറഞ്ഞതുപ്രകാരം കാര്‍ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.