അണ്ടലൂർ തിറ മഹോത്സവത്തിനൊരുങ്ങുന്നു

Share our post

ധർമടം: ധർമടം ഗ്രാമത്തിലെ വീടുകൾ ഛായംതേച്ച്‌ മോടികൂട്ടുന്ന തിരക്കിലാണിപ്പോൾ. പറമ്പും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തികളും സജീവം. അണ്ടലൂർക്കാവ് തിറമഹോത്സവത്തിന്റെ ഒരുക്കമാണ്‌ നാട്ടിലാകെ. വീടുകളിൽ ഉത്സവകാലത്ത് ഉപയോഗിക്കുന്നതിനുള്ള മൺകലങ്ങൾ അണ്ടലൂരിൽ നേരത്തെതന്നെ വിൽപ്പനയ്ക്കെത്തി.

വർഷങ്ങളായി തിറമഹോത്സവത്തിന് മൺപാത്രങ്ങളുമായെത്തുന്നവരാണ് പതിവ് തെറ്റിച്ച്‌ നേരത്തെയെത്തിയത്‌. മത്സ്യം പാകം ചെയ്ത മൺപാത്രങ്ങൾ ഒഴിവാക്കി ഉത്സവകാലത്ത് പുത്തൻകലങ്ങളാണ് ധർമടം, അണ്ടലൂർ, പാലയാട്, മേലൂർ ദേശങ്ങളിലെ വീടുകളിൽ ഉപയോഗിക്കുക. വടകര, പാലക്കാട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽനിന്നാണ് മൺകലങ്ങളെത്തിയത്.

വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള മൺകലങ്ങളുണ്ട്. 50 മുതൽ 650 രൂപവരെയാണ് വില. പൂച്ചെട്ടി, കറുത്ത ചട്ടി, കുടുക്ക, കൂജ, ഒറോട്ടക്കല്ല്, ഗ്ലാസ്, അച്ചാർ ഭരണി, ജഗ്ഗ്, കാതുള്ള ചട്ടി, ഉരുളിച്ചട്ടി, അടുപ്പ്, ചെറിയ മൺപാത്രങ്ങൾ, ഫിൽറ്റർ, കളിപാത്രങ്ങൾ തുടങ്ങി ആവശ്യക്കാർക്ക് വിവിധ രൂപങ്ങളിൽ തെരഞ്ഞെടുക്കാൻ ഏറെയുണ്ട്. കൂടാതെ വീടുകളിൽ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നതിനായി കളിമണ്ണിനാൽ നിർമിച്ച ഭീമൻ നിലവിളക്കുകളും വിൽപ്പനക്കായി എത്തിയിട്ടുണ്ട്. 4500 രൂപയാണ് ഇവയുടെ ഉയർന്ന വില. മൺപാത്രങ്ങൾ വീടുകളിൽ തലച്ചുമടായും എത്തിക്കുന്നവരുണ്ട്‌.

വടകര വൈക്കിലശേരിയിൽനിന്നും ദമ്പതികളായ മനോഹരനും കമലയും മൊകേരിയിൽനിന്ന്‌ ബിജുവും കമലമ്മയും കോഴിക്കോടുനിന്ന് അമ്മിണിയും പാലക്കാടുനിന്ന് തങ്ക, മണിയാണ്ടി ദമ്പതികളും വള്ളി, മണി എന്നിവരും അടങ്ങുന്ന ആറ് സംഘമാണ് ചട്ടിയുമായി അണ്ടലൂരിലെത്തിയത്‌.

തുടർച്ചയായ പതിനെട്ടാമത്തെ വർഷമാണ് ഇവർ ചട്ടി വിൽപ്പനക്കായി അണ്ടലൂരിലെത്തുന്നത്. അതുകൊണ്ടുതന്നെ അണ്ടലൂരിലെ ജനങ്ങളുമായി കച്ചവടത്തിനുപുറമേ ഇവർ നല്ലസൗഹൃദവും കാത്തുസൂക്ഷിക്കുന്നു.

പുതുതലമുറ ഈ രംഗത്തേക്ക് കടന്നുവരാത്തതിനാലും ഉൽപ്പാദനവസ്‌തുക്കൾ കിട്ടാത്തതിനാലും മൺപാത്ര നിർമാണ രംഗം പ്രതിസന്ധി നേരിടുകയാണ്‌. അധ്വാനത്തിനനുസരിച്ചുള്ള വിലയും മൺപാത്രങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. ഫെബ്രുവരി 13 മുതൽ 19 വരെയാണ് അണ്ടലൂർക്കാവിലെ തിറമഹോത്സവ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!