ഫാസ്റ്റുകളുടെയും സൂപ്പർ ഫാസ്റ്റുകളുടെയും നിറം മാറ്റുന്നു; പുതിയ പദ്ധതിയുമായി കെ. എസ്. ആർ.ടി .സി

Share our post

തിരുവനന്തപുരം: കെ .എസ്. ആർ .ടി .സിയുടെ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും നിറം മാറ്റുന്നു. ഇവ രണ്ടും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതി കണക്കിലെടുത്താണ് പുതിയ തീരുമാനവുമായി കെ .എസ്. ആർ .ടി .സി രംഗത്തെത്തിയത്.

സൂപ്പർ ഫാസ്റ്റുകളുടെ മുൻവശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണ് പുതിയ മാറ്റം.സ്വിഫ്റ്റ് കമ്പനിയുടെ പേരിലായതിനാൽ സ്വിഫ്റ്റ് ബസിന് ഓറഞ്ച് നിറത്തിൽ വരകളുമുണ്ടാകും. പുതിയ നിറത്തിൽ 131 ബസുകൾ മാർച്ചോടെ സർവീസ് തുടങ്ങും.

രണ്ടാം ഘട്ടത്തിൽ കിഫ്ബി ഫണ്ടിൽ നിന്ന് 262 സൂപ്പർഫാസ്റ്റുകളും നിരത്തിലിറക്കും. ഇതോടെ നിലവിൽ 7വർഷം പഴക്കമുള്ള 237 സൂപ്പർഫാസ്റ്റുകളും 8 വർഷം പഴക്കമുള്ള 68 ബസുകളും ഓർഡിനറി സർവീസുകളാക്കി മാറ്റാനും കെ .എസ്. ആർ .ടി .സി തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!